സമാജ്​വാദിയിലെ ഭിന്നത തെരുവിലേക്ക്​; ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി

ലഖ്​നൊ: ഗ്രൂപ്പ്​ പോരിൽ സമാജ്​വാദി പാർട്ടിയുടെ ഭാവി തുലാസിലായിരിക്കെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത തെരുവിലേക്കും. പാർട്ടിയുടെ ഉന്നതതലയോഗം നടക്കുന്നതിനിടെ ഉത്തർ പ്രദേശ്​ മുഖ്യ​മന്ത്രി അഖിലേഷ്​ യാദവി​​െൻറയും സംസ്​ഥാന അധ്യക്ഷൻ​ ശിവ്​പാൽ യാദവി​​െൻറയും അനുയായികൾ തമ്മിൽ പോർവിളി നടത്തുകയും ഏറ്റുമുട്ടുകയും ചെയ്​തു.

ഭിന്നത അവസാനിപ്പിക്കാൻ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ മുലായം സിങ്ങി​െൻ നേതൃത്വത്തിൽ ഉന്നതയോഗം ചേരുന്നതിനിടെയാണ്​ പുതിയ സംഘർഷങ്ങൾ. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ എസ്​പിയിലെ ഭിന്നത പുതിയ വഴിത്തിരിവിലേക്കാണ്​ നീങ്ങുന്നത്​.

പിതാവും പാര്‍ട്ടിയുടെ അമരക്കാരനുമായ മുലായം സിങ് യാദവും അഖിലേഷും തമ്മിലെ ഭിന്നത മറനീക്കിയതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകളും ലഭിച്ചു. അഖിലേഷിനുപകരം പുതിയ മുഖ്യമന്ത്രിയെ കണ്ടത്തെണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇവര്‍ക്ക് മുലായത്തിന്‍െറ പിന്തുണയുണ്ട്.

 

 

 

 

 

 

 

 

 

Tags:    
News Summary - Akhilesh Yadav, Uncle Shivpal Yadav's Supporters Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.