Posted On
date_range Updated On
date_range യോഗി സർക്കാറിനെ തറപറ്റിക്കാൻ 'സമാജ്വാദി വിജയ് യാത്ര'യുമായി എസ്.പി
ലഖ്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സമാജ്വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവിെൻറ നേതൃത്വത്തിൽ 'സമാജ്വാദി വിജയ് യാത്ര' സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു.
ഒക്ടോബർ 12ന് ആരംഭിക്കുന്ന യാത്രയിലൂടെ, 'അഴിമതിയിലും ഏകാധിപത്യത്തിലും അടിച്ചമർത്തലിലും' ആഴ്ന്ന് കിടക്കുന്ന ബി.ജെ.പി സർക്കാറിനെ തുറന്നു കാണിക്കുമെന്ന് എസ്.പി മുഖ്യ വക്താവ് രാജേന്ദ്ര ചൗധരി ലഖ്നേൗവിൽ പറഞ്ഞു.
യു.പിയിലെ മനുഷ്യത്വ വിരുദ്ധമായ സർക്കാറിനെ പിഴുതെറിയുകയാണ് ലക്ഷ്യമെന്നും വക്താവ് പറഞ്ഞു. അഖിലേഷിന്‍റെ യാത്ര സംസ്ഥാനത്തെ മാറ്റി മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.