എ.കെ. ആൻറണിക്ക്​ കോവിഡ്​

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ. ആൻറണിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. മകൻ അനിൽ.കെ. ആൻറണിയാണ്​ ഇക്കാര്യം അറിയിച്ചത്​.

രോഗലക്ഷണങ്ങൾ ക​ണ്ടതിനെതുടർന്ന്​ നടത്തിയ പരിശോധനയിൽ ആൻറണിയുടെ ഭാര്യ എലിസബത്തിന്​ നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ ആൻറണി സ്വയം നിരീക്ഷണത്തിൽ പോവുകയും പരിശോധനക്ക്​ വിധേയമാവുകയുമായിരുന്നു.

ഇരുവരേയും ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന്​ അനിൽ.കെ. ആൻറണി അറിയിച്ചു. 

My dad AK Antony has also tested positive for COVID19. Both my parents are + will be admitted today. Do keep us in your thoughts and prayers.

Posted by Anil K Antony on Tuesday, 17 November 2020


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.