​െഎശ്വര്യക്കും മകൾക്കും രോഗം ഭേദമായി;  ബച്ചനും മകനും ആശുപത്രിയിൽ തുടരും

മുംബൈ: നടിയും മോഡലുമായ ​െഎശ്വര്യറായിക്കും മകൾ ആരാധ്യ ബച്ചനും കോവിഡ്​ ഭേദമായി. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇരുവരും കോവിഡ്​ നെഗറ്റീവ്​ ആയതിനെ തുടർന്ന്​ ആശുപത്രി വിട്ടതായി ​െഎശ്വര്യയുടെ ഭർത്താവ്​ അഭിഷേക്​ ബച്ചൻ അറിയിച്ചു.

താനും പിതാവ്​ അമിതാഭ്​ ബച്ചനും ചികിത്സയിൽ തുടരുകയാണെന്നും അഭിഷേക്​ ട്വിറ്ററിൽ കുറിച്ചു. ‘ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ​െഎശ്വര്യയും ആരാധ്യയും കോവിഡ്​ ടെസ്​റ്റിൽ നെഗറ്റീവ്​ ആയതിനെ തുടർന്ന്​ ആശുപത്രി വിട്ടു. അവരിപ്പോൾ വീട്ടിലാണ്​. ഞാനും പിതാവും ആശുപത്രിയിൽ തുടരും’-അഭിഷേക്​ ട്വിറ്ററിൽ കുറിച്ചു.  

Tags:    
News Summary - Aishwarya Rai and Aaradhya Bachchan test negative for COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.