ഉത്തരാഖണ്ഡിലെ രാഹുലിന്റെ യാത്ര പൈലറ്റില്ലാത്ത വിമാനം പോലെ; വിമർശനവുമായി ബി.ജെ.പി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ പുരോഗമിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പൈലറ്റില്ലാത്ത വിമാനം പോലെയാണെന്ന് സംസ്ഥാന ബി.ജെ.പി മാധ്യമ ഉപദേഷ്ടാവ് മൻവീർ ചൗഹാന്‍.

സംസ്ഥാനത്ത് ഗൗരവതരത്തിലുള്ള വിഷയങ്ങൾ ഉയർത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസ് നേതാക്കൾ ശക്തിപ്രകടനം കാണിക്കാനാണ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 14നാണ് ഹരിദ്വാറിൽ നിന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. പി.സി.സി പ്രസിഡന്റ് കരൺ മഹാരയുടെ നേതൃത്വത്തിലാണ് ഉത്തരാഖണ്ഡിലെ യാത്ര തുടങ്ങിയത്. ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ യാത്രയിൽ പങ്കാളികളായി.

Tags:    
News Summary - "Aircraft Without Pilot": BJP On Rahul Gandhi's Bharat Jodo Yatra In Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.