പുണെയിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റിനും സഹ പൈലറ്റിനും പരിക്ക്

മുംബൈ: പുണെയിലെ ഗോജുബാവി ഗ്രാമത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണു. പരിശീലന പറക്കലിനിടെ ഞായറാഴ്ച രാവിലെ 6.40ഓടെയാണ് അപകടം.

പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു. ഇരുവരും സുരക്ഷിതരാണെന്നും അപകട കാരണം അന്വേഷിക്കുകയാണെന്നും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. റെഡ്ബേർഡ് പരിശീലന അക്കാദമിയുടെ വിമാനമാണ് തകര്‍ന്നുവീണത്.

ലാൻഡിങ്ങിനിടെയായിരുന്നു അപകടമെന്നാണ് പൊലീസ് നൽകുന്ന വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വ്യാഴാഴ്ച റെഡ്ബേർഡിന്‍റെ ഒരു പരിശീലന വിമാനം ബാരാമതി താലൂക്കിലെ കത്ഫാൽ ഗ്രാമത്തിൽ പരിശീലന പറക്കലിനിടെ തകർന്നുവീണിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

Tags:    
News Summary - Aircraft Crashes During Training Session Near Gojubavi Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.