Posted On
date_range Updated On
date_range എയർസെൽ-മാക്സിസ് കേസ്: ചിദംബരത്തിെൻറ അറസ്റ്റ് 26വരെ തടഞ്ഞു
ന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി പി. ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും ഇൗ മാസം 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് വിലക്കിയത്.
ചിദംബരത്തെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യമുന്നയിച്ചിരുന്നു. അന്വേഷണവുമായി ചിദംബരം സഹകരിക്കുന്നില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ, നവംബർ ഒന്ന് വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോടതി വിലക്കിയിരുന്നു. കേസിൽ ഒക്ടോബർ 25നാണ് കുറ്റപത്രം സമർപ്പിച്ചത്. ചിദംബരത്തെ കൂടാതെ മകൻ കാർത്തി ചിദംബരവും കേസിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.