സഹപൈലറ്റ്​ ആൽക്കഹോൾ പരിശോധനയിൽ പരാജയപ്പെട്ടു; പറന്നുയർന്ന വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: സഹപൈലറ്റ്​ ആൽക്കഹോൾ പരിശോധനക്ക്​ വിധേയനാവാതിരുന്നതിനെ തുടർന്ന്​ യാത്ര തുടങ്ങിയ എയർഇന്ത്യ വിമാനം 15 മിനുട്ടുകൾക്ക്​ ശേഷം തിരിച്ചിറക്കി. ഞായറാഴ്​ച ഉച്ചയോടെയായിരുന്നു സംഭവം. ഇന്ദിര ഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ ബാ​േങ്കാക്കിലേക്ക്​ പറന്നുയർന്ന എ.​െഎ. 332 വിമാനമാണ്​ തിരിച്ചിറക്കിയത്​. ക്യാപ്​റ്റൻ എ.കെ. കത്​പാലിയയാണ്​ ആൽക്കഹോൾ പരിശോധനയിൽ പ​െങ്കടുക്കാതെ മുങ്ങിയത്​​.

വിമാനമിറങ്ങിയ ശേഷം ​​പൈലറ്റും സഹപൈലറ്റും പുറത്തേക്കിറങ്ങി. നാല്​ മണിക്കൂറോളം സമയം കഴിഞ്ഞിട്ടും വിമാനം യാത്ര തുടങ്ങിയിട്ടില്ല. യാത്രക്കാർക്ക്​ യാതൊരു വിശദീകരണവും നൽകിയുമില്ല. മണിക്കൂറുകളോളം ഇരുന്ന്​ മുഷിഞ്ഞ യാത്രക്കാർ പ്രശ്​നം ട്വിറ്ററിലൂടെ പുറത്തു വിട്ടു. പലരും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്​ പ്രഭുവി​​​െൻറ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടാണ്​ ട്വീറ്റ്​ ചെയ്​തത്​.

എയർക്രാഫ്​റ്റ്​ നിയമം 24 അനുസരിച്ച്​ പൈലറ്റ്​ അടക്കമുള്ള വിമാനത്തിനകത്തെ ജീവനക്കാർ വിമാനം പറന്നുയരുന്നതിന് 12 മണിക്കൂർ മുമ്പ്​ വരെ ആൽക്കഹോൾ അടങ്ങിയ യാതൊരു വിധ പാനീയങ്ങളും കഴിക്കുവാൻ പാടില്ല. വിമാനം യാത്ര തുടങ്ങുന്നതിന്​ മുമ്പും ശേഷവും ജീവനക്കാർ ആൽക്കഹോൾ പരിശോധനക്ക്​ വിധേയമാവേണ്ടത്​ നിർബന്ധമാണ്​.

കഴിഞ്ഞ വർഷവും വിമാനം പറന്നുയരുന്നതിന്​ മുമ്പ്​ ആൽക്കഹോൾ പരിശോധനക്ക്​ വിധേയനാവാത്തതിനെ തുടർന്ന്​ ഡയറക്​ടറേറ്റ്​ ഒാഫ്​ സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) എ.കെ. കത്​പാലിയയുടെ ലൈസൻസ്​ മൂന്ന്​ മാസത്തേക്ക്​ റദ്ദാക്കുകയും എക്​സിക്യൂട്ടീവ്​ ഡയറക്​ടർ സ്​ഥാനത്തു നിന്ന്​ ഒഴിവാക്കുകയും ചെയ്​തിരുന്നു. എന്നാൽ പിന്നീട്​ ഇദ്ദേഹത്തെ തിരിച്ചെടുക്കുകയും അഞ്ചു വർഷത്തേക്ക്​ ഡയറക്​ടറായി നിയമിക്കുകയും ചെയ്​തു.

Tags:    
News Summary - Air India’s Delhi-Bangkok Flight Returns as Co-pilot Misses Alcohol Test, Passengers Left Stranded for Hours -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.