പകരം വിമാനമയച്ചു; റഷ്യയിൽ കുടുങ്ങിയ യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് യു.എസിലേക്ക് പറക്കും

ന്യൂഡൽഹി: റഷ്യയിലെ മഗദാനിൽ കുടുങ്ങിയ യാത്രക്കാരെ യു.എസിലെത്തിക്കാൻ പകരം വിമാനമയച്ച് എയർ ഇന്ത്യ. എയർ ഇന്ത്യയുടെ എ​ഐ 173ഡി വിമാനത്തിലായിരിക്കും 232 പേരെ യു.എസിലെ സാൻഫ്രാൻസിസ്കോയിലെത്തിക്കുക. പ്രാദേശിക സമയം 10.27ഓടെ വിമാനം ടേക്ക് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫിന്റെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് സഹായം നൽകുന്നതിന് വേണ്ടിയാണിത്. കണക്ഷൻ ഫ്ലൈറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ യാത്രക്കാർക്ക് ആവശ്യമാണെങ്കിൽ അതും നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ ദിവസം എൻജിൻ തകരാർ മൂലമാണ് ഡൽഹിയിൽ നിന്നും യു.എസിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം റഷ്യയിലെ മഗദാൻ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടത്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.


Tags:    
News Summary - Air India's Replacement Flight With 232 On Board Takes Off From Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.