ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങളിലെ ഇേക്കാണമി ക്ലാസുകളിൽ മാംസാഹാരം നിർത്തലാക്കുന്നതിലൂടെ വർഷം എട്ടുമുതൽ പത്തുവരെ കോടി ലാഭിക്കാനാവുമെന്ന് കേന്ദ്രസർക്കാർ. തീരുമാനം ചെലവ് ചുരുക്കാനും മാലിന്യം കുറക്കാനും സേവനം മെച്ചപ്പെടുത്താനും ഉപകരിക്കുമെന്ന് കേന്ദ്ര വ്യോമയാനവകുപ്പ് സഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു.
അതേസമയം, തീരുമാനം നടപ്പാക്കുംമുമ്പ് യാത്രക്കാരുടെ അഭിപ്രായം തേടും. കാബിൻ ക്രൂ മുഖാന്തരം അഭിപ്രായമറിയിക്കാം. കടക്കെണിയിലായ എയർ ഇന്ത്യയെ ലാഭത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. നഷ്ടത്തിലുള്ള റൂട്ടുകളിൽ ചിലത് പുനർനിർണയിക്കലും പുതിയ വിമാനങ്ങൾ വാങ്ങലും പരിഗണനയിലുണ്ടെന്നും അദ്ദേഹംപറഞ്ഞു. അതേസമയം, എയർ ഇന്ത്യ വിമാനം വാങ്ങിയതിലുള്ള ക്രമക്കേടുകൾ സംബന്ധിച്ച് സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു മറ്റൊരവസരത്തിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.