എയര്‍ ഇന്ത്യയില്‍ സ്ത്രീ സംവരണ സീറ്റ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വിസുകളില്‍ ഈ മാസം 18 മുതല്‍ സ്ത്രീകള്‍ക്ക് സംവരണ സീറ്റുകള്‍. ആറ് സീറ്റുകളാണ് മാറ്റിവെക്കുന്നത്. വിമാനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി സീറ്റ് ഒഴിച്ചിടുന്നത് ലോകത്തുതന്നെ ആദ്യമായാണെന്ന് പറയുന്നു. രാജ്യത്ത് ട്രെയിന്‍, ബസ് എന്നിവയിലടക്കം സ്ത്രീകള്‍ക്ക് സംവരണ സീറ്റുകളും കോച്ചുകളുമൊക്കെയുണ്ടെങ്കിലും വിമാനത്തില്‍ ഇതാദ്യമായാണ്. 

ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് ചിലപ്പോള്‍ മധ്യത്തിലോ അല്ളെങ്കില്‍ വിന്‍ഡോ സീറ്റോ ആണ് ലഭിക്കുന്നതെങ്കില്‍ ബാത്ത്റൂമില്‍ പോകാനടക്കം ഉണ്ടാകുന്ന അസൗകര്യം പരിഗണിച്ചാണ് നടപടിയെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഇത് കണക്കിലെടുത്ത് മൂന്നാം നിരയിലെ ആറ് സീറ്റുകളാണ് പൂര്‍ണമായും സ്ത്രീസംവരണമാക്കുന്നത്. എയര്‍ബസ് എ. 320 വിമാനത്തിന്‍െറ ഇക്കണോമി ക്ളാസിലാണ് ആദ്യം സീറ്റ് സംവരണം പ്രാബല്യത്തില്‍ വരുക. അതേസമയം, കുടുംബത്തോടൊപ്പം യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് സംവരണസീറ്റില്‍ ഇരിക്കാന്‍ കഴിയില്ളെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
 

Tags:    
News Summary - Air India reserves six front row seats for women passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.