ഇസ്രായേലിലേക്കുള്ള വിമാന സർവീസ് നിർത്തി എയർ ഇന്ത്യ

ന്യൂഡൽഹി: ഫലസ്തീനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ന്യൂഡൽഹിയിൽ നിന്ന് തെൽഅവീവിലേക്കും തെൽഅവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കും ഇന്ന് നിശ്ചയിച്ച രണ്ട് സർവീസുകളാണ് റദ്ദാക്കിയത്.

വിമാന യാത്രക്കാരുടെയും ക്രൂവിന്‍റെയും സുരക്ഷ മുൻനിർത്തിയാണ് സർവീസ് താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെയാണ് ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചത്. ഹമാസിന്‍റെ 21 ശക്തികേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.

നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ‘ഓപറേഷൻ അൽ-അഖ്സ ഫ്ലഡ്’ ദൗത്യം എന്ന പേരിൽ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത്. ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നത്.

Tags:    
News Summary - Air India cancels two flights in wake of Hamas attack on Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.