Posted On
date_range Updated On
date_range സാങ്കേതിക തകരാർ; വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി
ന്യൂഡൽഹി: മധ്യപ്രദേശിലെ ഭിന്ദിൽ വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അടിയന്തര ലാന്റിങ് നടത്തിയത്.
പൈലറ്റിന്റെ ശ്രദ്ധമൂലം വൻ അപകടം ഒഴിവായെന്ന് വ്യോമസേനാ അധികൃതർ വ്യക്തമാക്കി.
പതിവ് പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റിന് സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്നാണ് അപ്പാച്ചെ എഎച്ച്-64 ഹെലികോപ്റ്റ മധ്യപ്രദേശിലെ ഭിന്ദിന് സമ്പം അടിയലന്തരമായി ഇറക്കിയത്. ഹെലികോപ്റ്റിലുള്ള എല്ലാ ജീവനക്കാരും കോപ്റ്ററും സുരക്ഷിതമാണ. സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. -വ്യോമസേന ട്വീറ്റിൽ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ആധുനികമായ ബഹുമുഖ കോംപാക്ട് ഹെലികോപ്റ്ററാണ് എ.എച്ച് 64 അപ്പാച്ചെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.