Posted On
date_range Updated On
date_range പൂഞ്ച് ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു, നാല് സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. പൂഞ്ച് സുരാൻകോട്ടിലെ സനായ് ഗ്രാമത്തിനരികെ വെച്ചാണ് ഇന്ന് വൈകീട്ടോടെ ആക്രമണമുണ്ടായതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അഞ്ച് സൈനികർക്ക് വെടിയേറ്റു. എന്നാൽ, സൈനികർ തിരിച്ചടിച്ചു. പിന്നീട് കൂടുതൽ സൈന്യം മേഖലയിലേക്കെത്തി. പരിക്കേറ്റവരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നേരിട്ട സൈനിക വാഹനങ്ങൾ ഷാഹ്സിതാറിലെ വ്യോമതാവളത്തിലേക്ക് മാറ്റി. മേഖലയിൽ സൈന്യം തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.