പഞ്ചാബിൽ വ്യോമസേന വിമാനം തകർന്ന് പൈലറ്റ് മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ മോഗ ജില്ലയിൽ വ്യോമസേന വിമാനം തകർന്ന് പൈലറ്റ് മരിച്ചു. സക്വാഡറൻ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചതെന്ന് വ്യോമസേന ട്വിറ്ററിൽ അറിയിച്ചു. കുടുംബത്തിനുണ്ടായ നഷ്ടത്തിൽ അനുശോചിക്കുന്നതായും അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ട്വീറ്റിൽ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ബഘപുരാനയിലായിരുന്നു അപകടം. മിഗ്-21 വിമാനമാണ് തകർന്നത്.

വ്യോമസേനയുടെ പതിവ് പറക്കലിനിടെയായിരുന്നു അപകടമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് മിഗ്-21 വിമാനം അപകടത്തിൽപെടുന്നത്.

Tags:    
News Summary - Air Force Pilot Killed In MiG-21 Bison Accident In Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.