ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധ ഹെലികോപ്റ്ററുകൾ ഇന്ന് വ്യോമസേനക്ക് കൈമാറും

ന്യൂ ഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ലൈറ്റ് കോമ്പറ്റ് ഹെലികോപ്റ്ററുകൾ (എൽ.സി.എച്) ഇന്ന് വ്യോമസേനക്ക് കൈമാറും. രാജസ്ഥാനിലെ ജോധ്പുരിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വ്യോമസേന മേധാവി വി.ആർ ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാകും ഹെലികോപ്റ്ററുകളുടെ കൈമാറ്റം. പുതിയ ഹെലികോപ്റ്ററുകൾ വ്യോമസേനയുടെ യുദ്ധവീര്യത്തെ ഉത്തേജിപ്പിക്കുമെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററിൽ കുറിച്ച്.

എല്ലാ കാലാവസ്ഥയിലും യുദ്ധം ചെയ്യാനുള്ള കഴിവ്, ഉയരങ്ങളിൽ മികച്ച പ്രകടനം, വേഗത്തിൽ അനായാസം ചലിക്കാനുള്ള കഴിവ്, വെടിയുണ്ടകളിൽ നിന്നും മിസൈലുകളിൽ നിന്നുമുള്ള സംരക്ഷണം, രാത്രികാല ആക്രമണങ്ങൾക്കുള്ള കഴിവ് തുടങ്ങിയവയാണ് എൽ.സി.എച്ചുകളുടെ പ്രധാന സവിശേഷതകൾ. 5.8 ടൺ ഭാരമുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററുകൾ ഇതിനകം തന്നെ വിവിധ ആയുധ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മാർച്ച് മാസത്തിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (സി.സി.എസ)യുടെ യോഗത്തിലാണ് 15 ലൈറ്റ് കോമ്പാറ്റ് ഹെലികോപ്റ്ററുകൾ നിർമ്മിക്കാൻ 3,887 കോടി രൂപ അനുവദിച്ചത്. ആത്മ നിർഭർ അഭിയാന്റെ കീഴിൽ പ്രതിരോധ മേഖലയിൽ നൂതന സാങ്കേതിക വിദ്യകളും സംവിധാനങ്ങളും തദ്ദേശീയമായി രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യ സ്ഥിരമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സർക്കാർ അറിയിച്ചു.

Tags:    
News Summary - Air Force gets first made-in-India light combat helicopters today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.