‘റാവൽപിണ്ടി ചിക്കൻ ടിക്ക’, ‘ബാലാകോട്ട് തിരമിസു...’ ഇന്ത്യ തിരിച്ചടിച്ച സ്ഥലപ്പേരുകൾ ചേർത്ത് പാകിസ്താനെ ട്രോളി വ്യോമസേന; മെനു വൈറൽ

ന്യൂഡല്‍ഹി: 93-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ അത്താഴ മെനുവിലൂടെ പാകിസ്താനെ ട്രോളി പരിഹസിച്ച് ഇന്ത്യൻ വ്യോമസേന. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനിലെ വ്യോമാക്രമണങ്ങളിലൂടെ ഇന്ത്യ ലക്ഷ്യമിട്ട സ്ഥലങ്ങളുടെ പേരാണ് പല വിഭവങ്ങൾക്കും നൽകിയത്.

റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല എന്നാണ് മെനുവിലെ ഒരു വിഭവത്തിന് നൽകിയ പേര്. ബാലാകോട്ട് തിരമിസു എന്നാണ് മറ്റൊരു വിഭവത്തിന്‍റെ പേര്.

മെനുവിന്‍റെ ചിത്രം പുറത്തുവന്ന് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. പാകിസ്താനിൽ ഇന്ത്യ തിരിച്ചടിച്ച സ്ഥലങ്ങൾ വ്യോമസേന തങ്ങളുടെ സൈനികര്‍ക്ക് തളികയില്‍ വിളമ്പി നല്‍കി എന്ന് ഒരാൾ കമന്‍റ് ചെയ്തു.

മെനുവിലെ വിഭവങ്ങൾ

  • റാവൽപിണ്ടി ചിക്കൻ ടിക്ക മസാല
  • റഫീഖി റാറ മട്ടൺ
  • ഭോലാരി പനീർ മേത്തി മലയ്
  • സുക്കൂർ ഷാം സവേര കോഫ്താ
  • സർഗോധ ദൽ മഖാനി
  • ജാകോബാബാദ് മേവാ പുലാവോ
  • ബഹവൽപൂർ നാൻ

ഡിസേർട്ടുകൾ

  • ബാലാകോട്ട് തിരമിസു
  • മുസാഫറാബാദ് കുൽഫി ഫലൂദ
  • മുരിഡ്കെ ​​മീത്താ പാൻ
Tags:    
News Summary - Air Force's Dinner Menu Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.