കാണാതായ വിമാനത്തെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ അഞ്ച്​ ലക്ഷം പ്രഖ്യാപിച്ച്​ വ്യോമസേന

ന്യൂഡൽഹി: കാണാതായ അ​േൻറാനോവ്​ എ.എൻ 32​ വിമാനത്തെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ അഞ്ച്​ ലക്ഷം രൂപ ഇനാം പ്രഖ്യാ പിച്ച്​ വ്യേമസേന. അരുണാചൽപ്രദേശിലേക്കുള്ള യാത്രക്കിടെയാണ്​ വിമാനം കാണാതായത്​. 13 യാത്രക്കാരാണ്​ വിമാനത്തിൽ ഉ ണ്ടായിരുന്നത്​.

വിമാനം കാണാതായതിനെ തുടർന്ന്​ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച്​ വ്യോമസേന തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആറ്​ ദിവസമായിട്ടും വിമാനത്തെ കുറിച്ച്​ വിവരങ്ങളൊന്നും ലഭിക്കാത്തത്​ വ്യോമസേനയെ കുഴക്കിയിരുന്നു.

ഡിഫൻസ്​ പി.ആർ.ഒ വിങ്​ കമാൻഡർ രത്​നാഗർ സിങ്​ അഞ്ച്​ ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്​. കാണാതായ വിമാനത്തെ കുറിച്ച്​ എ​ന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 0378-3222164, 9436499477, 9402077267, 9402132477 ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്നായിരുന്നു വ്യോമസേന അറിയിക്കുന്നത്​.

Tags:    
News Summary - Air Force announces Rs 5 lakh reward for information-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.