Posted On
date_range Updated On
date_range എം.ബി.ബി.എസ് ഒാൺലൈൻ പ്രവേശന പരീക്ഷ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് എയിംസ്
ന്യൂഡൽഹി: എം.ബി.ബി.എസ് ഒാൺലൈൻ പ്രവേശനപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (എയിംസ്) അധികൃതർ. എന്നാൽ, ചില പരീക്ഷാർഥികൾ ഉത്തർപ്രദേശിലെ പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി.
ഇൗ സംഭവം സി.ബി.െഎ അന്വേഷിക്കണമെന്ന് സമിതി ശിപാർശചെയ്തിരുന്നു. 2.8 ലക്ഷം വിദ്യാർഥികളാണ് മേയ് 28ന് നടന്ന പരീക്ഷയെഴുതിയത്. മധ്യപ്രദേശിലെ വ്യാപം പരീക്ഷത്തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ആനന്ദ് റായിയാണ് ചോദ്യപേപ്പർ ചോർന്നതായി വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.