Posted On
date_range Updated On
date_range എ.ഐ.ഡി.എം.കെ എം.എൽ.എ കുഴഞ്ഞുവീണു മരിച്ചു
ചെന്നൈ: എ.ഐ.ഡി.എം.കെ നേതാവും സുലുർ എം.എൽ.എയുമായ ആർ കനകരാജ് (67) ഹൃദയാഘാതമൂലം കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ കോയമ്പത്തൂർ വടമ്പച്ചേരിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ കനകരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കർഷക തൊഴിലാളിയായ ആർ. കനകരാജ് 2016 ൽ ആദ്യമായാണ് എം.എൽ.എ സ്ഥാനത്ത് എത്തിയത്.
കനകരാജ് ഉൾപ്പെടെ അഞ്ച് നിയമസഭാംഗങ്ങളെയാണ് എ.ഐ.എ.ഡി.എം.കെക്ക് നഷ്ടമായത്. ക്രിമിനൽ കേസിൽ മുൻ മന്ത്രി ബാലകൃഷ്ണ റെഡ്ഢിയും മറ്റ് 18 എം.എൽ.എമാരെയും അയോഗ്യരാക്കുകയും ചെയ്തതോടെ നിയമസഭയിൽ പാർട്ടിക്ക് 22 അംഗങ്ങൾ കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.