ലാഹോർ: ഇന്ത്യൻ ടെലിനാടകങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ പെമ്ര (പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി) ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ ലാഹോർ ഹൈകോടതി ഉത്തരവിട്ടു. വിലക്ക് തള്ളണമെന്ന് ആവശ്യപ്പെട്ട് ലിയോ കമ്യൂണിക്കേഷൻസ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
പാകിസ്താനിൽ ഇന്ത്യൻ സിനിമകൾ ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ അനുമതിയുള്ളപ്പോൾ ടെലിനാടകങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ദുരൂഹമാണെന്ന് പരാതിക്കാരുടെ അഭിഭാഷക അസ്മ ജഹാംഗീർ വാദിച്ചു. ഇത് ശരിവെച്ച ചീഫ് ജസ്റ്റിസ് മൻസൂർ അലി ഷാ, ഇന്ത്യൻ ടി.വി പരിപാടിയിലെ ഉള്ളടക്കത്തിൽ പാകിസ്താനിനെതിരായ എന്തെങ്കിലുമുണ്ടെങ്കിൽ അത് നീക്കംചെയ്യാമെന്നും വിലക്കുകയല്ല വേണ്ടതെന്നും നിരീക്ഷിച്ചു. ലോകം ഒരു ഗ്രാമമായി മാറുേമ്പാൾ യുക്തിരഹിതമായ വിലക്കുകൾ എത്രകാലം അടിച്ചേൽപിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.