Posted On
date_range Updated On
date_range പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥി എത്തിയത് പോത്തിന്‍റെ പുറത്ത്; കാരണം രസകരം -VIDEO
പാറ്റ്ന: ബിഹാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിയെത്തിയത് പോത്തിന്‍റെ പുറത്ത്. കത്യാറിലെ രാംപൂർ പഞ്ചായത്തിലെ സ്ഥാനാർഥിയായ അസദ് അലം ആണ് പോത്തിന്‍റെ പുറത്തെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
നിരവധി പേരുടെ അകമ്പടിയോടെയാണ് അസദ് അലം എത്തുന്നത്. എന്തുകൊണ്ടാണ് പോത്തിന്‍റെ പുറത്ത് എത്തിയത് എന്ന ചോദ്യത്തിന് താൻ കാലിവളർത്തുകാരനാണെന്നും ഇപ്പോഴത്തെ പെട്രോൾ-ഡീസൽ വില താങ്ങാവുന്നതിലുമപ്പുറം ആണെന്നുമായിരുന്നു ഇദ്ദേഹത്തിന്‍റെ മറുപടി.
സമൂഹമാധ്യമങ്ങളിൽ വിഡിയോ ഏറെ ശ്രദ്ധേയമായി. ഇന്ധന വിലവർധനവിനെതിരായ ശക്തമായ പ്രതിഷേധമാണ് ഇതിലൂടെ ഉയർത്തിയതെന്ന് പലരും ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 24 മുതൽ ഡിസംബർ 12 വരെ 11 ഘട്ടമായാണ് ബിഹാറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.