‘ജി.ഡി.പി വളർച്ച പെരുപ്പിച്ചത്’; തുറന്നടിച്ച് മോദി സർക്കാറിലെ മുന്‍ ധനകാര്യ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ ജി.​ഡി.​പി വ​ള​ർ​ച്ചാ നി​ര​ക്ക് 7.8 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ണ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പൊ​ള്ളി സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ജി.​ഡി.​പി ക​ണ​ക്കു​ക​ൾ ഏ​ക​ദേ​ശം ആ​റ് ല​ക്ഷം കോ​ടി രൂ​പ​യോ​ളം കു​റ​ച്ചു​കാ​ട്ടി​യാ​ണ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ​പാ​ദ​ത്തി​ൽ ജി.​ഡി.​പി നി​ര​ക്ക് 7.8 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ച​ന്ദ്ര ഗാ​ർ​ഗ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​മാ​ണ് സ​ർ​ക്കാ​റി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്.

മോ​ദി സ​ർ​ക്കാ​റി​​നു കീ​ഴി​ൽ 2017- 2019 കാ​ല​ത്ത് ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഗാ​ർ​ഗ് ദേ​ശീ​യ ചാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ്, ക​ണ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചാ​ണ് സ​ർ​ക്കാ​ർ 7.8 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച​തെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. വി​ഷ​യം പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്ത​തോ​ടെ ജി.​ഡി.​പി വ​ള​ർ​ച്ച സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ദേ​ശീ​യ ത​ല​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ പോ​രി​ലേ​ക്ക് വ​ഴി​മാ​റി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ലെ ജി.​ഡി.​പി നി​ല​വി​ലു​ള്ള വി​ല​നി​ല​വാ​ര​മ​നു​സ​രി​ച്ച് ആ​ദ്യം 86 ല​ക്ഷം കോ​ടി രൂ​പ​യാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ത് 80 ല​ക്ഷം കോ​ടി രൂ​പ​യാ​യി താ​ഴേ​ക്ക് തി​രു​ത്ത​പ്പെ​ട്ടു​വെ​ന്നും ഇ​ല്ലെ​ങ്കി​ൽ 2.6 ശ​ത​മാ​നം മാ​ത്ര​മാ​കു​മാ​യി​രു​ന്നു വ​ള​ർ​ച്ച​യെ​ന്നു​മാ​യി​രു​ന്നു ഗാ​ർ​ഗി​ന്റെ ആ​രോ​പ​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ക​ണ​ക്കു​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നു​പ​ക​രം ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യു​ടെ യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ച്ച് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​െ​ത​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യ​ഥാ​ർ​ഥ സാ​മ്പ​ത്തി​ക സ്ഥി​തി മ​റ​ച്ചു​വെ​ച്ച് പി.​ആ​ർ വ​ർ​ക്കി​ലൂ​ടെ പെ​രു​പ്പി​ച്ചു​കാ​ട്ടി​യ വ്യാ​ജ ക​ണ​ക്കു​ക​ളാ​ണ് സ​ർ​ക്കാ​റി​ന്റേ​തെ​ന്ന് കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ങ്ങ​ൽ ശേ​ഷി കു​റ​യു​ന്ന​തും തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ന്ന​തു​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മൂ​ടി​വെ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും, ജി.​ഡി.​പി​യു​ടെ ചി​ത്രം മി​നു​ക്കാ​ൻ പി.​ആ​റി​ന് സാ​ധി​ക്കു​മെ​ങ്കി​ലും യ​ഥാ​ർ​ഥ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ, പ​ഴ​യ ഡേ​റ്റാ സീ​രീ​സും പു​തി​യ ഡേ​റ്റാ സീ​രീ​സും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പോ​ലും മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ് ചി​ല​ർ സം​സാ​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ്ര​തി​ക​രി​ച്ചു.

രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ ടി.​വി ചാ​ന​ലു​ക​ളി​ൽ വ​ന്നി​രു​ന്ന് നു​ണ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ൻ ധ​ന​സെ​ക്ര​ട്ട​റി​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

പു​തി​യ സീ​രീ​സ് പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ൾ തി​ക​ച്ചും ശാ​സ്ത്രീ​യ​മാ​ണെ​ന്നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​റി​ന്റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ കൃ​ത്യ​മാ​ണെ​ന്നും കേ​ന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു​വും പ്ര​തി​ക​രി​ച്ചു. വ​ള​ർ​ച്ച​യെ ബി​യ​റി​ന്റെ പ​ത​യോ​ടു​പ​മി​ച്ച് കോ​ണ്‍ഗ്ര​സ് കേ​ര​ള എ​ക്സ് അ​ക്കൗ​ണ്ടി​ലെ പ​രി​ഹാ​സ​ത്തി​നെ​തി​രെ​യും കി​ര​ണ്‍ റി​ജി​ജു രം​ഗ​ത്തെ​ത്തി. ല​ഹ​രി​യു​ടെ മ​യ​ക്ക​ത്തി​ലാ​ണ്ടു​കി​ട​ക്കു​ന്ന​തി​നാ​ലാ​ണ് കോ​ണ്‍ഗ്ര​സി​ന് ഈ ​തോ​ന്ന​ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 

പി.ആർ വർക്കിന് സമ്പദ്‍വ്യവസ്ഥയെ വെള്ളപൂശാനാകില്ല -കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​റി​ന്‍റെ ജി.​ഡി.​പി​യി​ലെ അ​വ​കാ​ശ​വാ​ദ​ത്തെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ്. മു​ൻ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ച​ന്ദ്ര ഗാ​ർ​ഗ് ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് വി​മ​ർ​ശ​നം. കെ​ട്ടി​ച്ച​മ​ച്ച വ​ള​ർ​ച്ചാ ശ​ത​മാ​ന​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യം പു​റ​ത്താ​യെ​ന്നും പി.​ആ​ർ വ​ർ​ക്കി​ന് ജി.​ഡി.​പി​യെ വെ​ള്ള​പൂ​ശാ​മെ​ങ്കി​ലും സ​മ്പ​ദ്‍വ്യ​വ​സ്ഥ​യെ വെ​ള്ള​പൂ​ശാ​ൻ ക​ഴി​യി​ല്ലെ​ന്നും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ലെ ജി.​ഡി.​പി 7.8 ശ​ത​മാ​ന​ത്തി​ലെ​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ കു​മി​ള പൊ​ട്ടി​ക്കു​ക​യാ​ണ് മു​ൻ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി ചെ​യ്ത​തെ​ന്ന് ജ​യ്റാം ര​മേ​ശ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ ത്രൈ​മാ​സ​ത്തി​ലെ ജി.​ഡി.​പി നേ​ര​ത്തേ ക​ണ​ക്കാ​ക്കി​യ​ത് നി​ല​വി​ലെ വി​ല​നി​ല​വാ​രം അ​നു​സ​രി​ച്ച് 86 ട്രി​ല്യ​ൺ രൂ​പ​യെ​ന്നാ​ണെ​ന്നും, അ​തി​പ്പോ​ൾ 80 ട്രി​ല്യ​ണാ​യി പു​തു​ക്കി​യെ​ന്നും, പു​തു​ക്കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ യ​ഥാ​ർ​ഥ ജി.​ഡി.​പി വ​ള​ർ​ച്ച 2.6 ശ​ത​മാ​നം ആ​കു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഗാ​ർ​ഗ് വി​ശ​ദീ​ക​രി​ച്ച​ത്.

Tags:    
News Summary - Ex-finance secy says GDP growth inflated, slams Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.