'അഗ്നിപഥ്' ഹരജി ചീഫ് ജസ്റ്റിസ് കാണാതെ പരിഗണിക്കില്ല -സുപ്രീംകോടതി

ന്യൂഡൽഹി: വിവാദ 'അഗ്നിപഥ്' പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ചീഫ് ജസ്റ്റിസ് എൻ.വി. രമണ കണ്ടശേഷം മാത്രമേ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അവധിക്കാല ബെഞ്ച്.

ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ അവധിക്കാല ബെഞ്ചിനു മുമ്പാകെ ഹരജിക്കാരനായ അഡ്വ. ഹർഷ് അജയ് സിങ് വിഷയം പരാമർശിച്ചപ്പോഴാണ് ഈ മറുപടി ലഭിച്ചത്. കേന്ദ്ര സർക്കാർ തടസ്സഹരജിയും സമർപ്പിച്ചിട്ടുണ്ടെന്ന് ഹരജിക്കാരൻ പറഞ്ഞു.

എന്നാൽ, ചീഫ് ജസ്റ്റിസ് മുമ്പാകെ ഹരജി എത്തിയശേഷം മാത്രമേ തങ്ങൾക്ക് പരിഗണിക്കാൻ കഴിയൂ എന്നായിരുന്നു ബെഞ്ചിന്‍റെ പ്രതികരണം.

Tags:    
News Summary - 'Agnipath' petition not considered without Chief Justice - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.