ബി.​െജ.പി വാക്​സിന്​ എതിര്​, കേന്ദ്രസർക്കാറിന്‍റെ വാക്​സിൻ സ്വീകരിക്കും -വാക്​സിൻ നയത്തിൽ അഖിലേഷ്​ യാദവ്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാവർക്കും സൗജന്യ കോവിഡ്​ വാക്​സിൻ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. പൊതുജനങ്ങളുടെ കോപം കണക്കിലെടുത്താണ്​ ​േമാദിയുടെ തീരുമാനമെന്ന്​ അദ്ദേഹം പറഞ്ഞു.

'പൊതുജനങ്ങളുടെ കോപം കണക്കിലെടുത്ത്​ കേന്ദ്രസർക്കാർ വാക്​സിനേഷൻ രാഷ്​ട്രീയവത്​കരിക്കുന്നതിനു​പകരം നിയന്ത്രണം ഏറ്റെടുക്കുമെന്ന്​ പ്രഖ്യാപിച്ചു. ഞങ്ങളെല്ലാവരും ബി.ജെ.പിയുടെ വാക്​സിന്​ എതിരാണ്​. എന്നാൽ ഇന്ത്യൻ സർക്കാറിന്‍റെ വാക്​സിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞങ്ങളെല്ലാവരും വാക്​സിൻ സ്വീകരിക്കും. വാക്​സിൻ ഡോസുകളുടെ അഭാവം മൂലം സ്വീകരിക്കാതിരിക്കാൻ കഴിയാതിരുന്നവർ കൂടി വാക്​സിൻ സ്വീകരിക്കണമെന്ന്​ അഭ്യർഥിക്കുന്നു' -അഖിലേഷ്​ യാദവ്​ ട്വീറ്റ്​ ചെയ്​തു.

തിങ്കളാഴ്ച വൈകിട്ട്​ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ 18വയസിന്​ മുകളിലുള്ളവർക്കും ജൂൺ 21 മുതൽ വാക്​സിനേഷൻ സൗജന്യമാക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു.  


Tags:    
News Summary - Against BJP's vaccine, but will take Govt of Indias vaccine Akhilesh Yadav on policy change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.