ന്യൂഡൽഹി: ഭരണഘടന വിഷയങ്ങളിലെ കേസുകളിൽ സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേഷണം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാവുന്നതാണെന്ന് കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചത്.
അഡ്വ. ഇന്ദിര ജയ്സിങ്ങാണ് ഇൗ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ വിഷയം അതീവ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് എ.ജി പറഞ്ഞു. തുടക്കമെന്ന നിലയിൽ ഭരണഘടന വിഷയങ്ങളിൽ ഇത് പരിമിതപ്പെടുത്തണമെന്നും വേണോ വേണ്ടേ എന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നും എ.ജി ബോധിപ്പിച്ചു. പ്രത്യാഘാതങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്.
രണ്ടുമൂന്ന് മാസത്തിനകം അഭിഭാഷകർ, ജഡ്ജിമാർ, പൊതുജനം എന്നിവരുടെ അഭിപ്രായമറിയാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ഇവ മറ്റു തരത്തിൽ ഉപയോഗപ്പെടുത്തുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.