ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട ഡൽഹി മഹിള കോൺഗ്രസ് അധ്യക്ഷ ബർഖ ശുക്ല സിങ്ങ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും ഡൽഹിയുടെ ചുമതലയുള്ള നേതാവുമായ ശ്യാം ജജുവാണ് ബർഖയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. മറ്റു പാർട്ടികളിലേക്കില്ലെന്നായിരുന്നു ബർഖയുടെ നേരത്തേയുളള നിലപാട്. എന്നാൽ കോൺഗ്രസിൽ നിന്ന് പുറത്തായി ഒരു ദിവസത്തിനകം തന്നെ അവർ ബി.ജെപിയിലെത്തി.
കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് പക്വത ഇല്ലെന്ന് കഴിഞ്ഞ ദിവസം ബർഖ ആരോപണം ഉന്നയിച്ചിരുന്നു. ഇത് വലിയ വാർത്തകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. പിന്നീട് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ആറു വർഷത്തേക്ക് ഡൽഹി കോൺഗ്രസ് കമ്മിറ്റി അച്ചടക്ക സമിതി ബർഖയെ പുറത്താക്കിയിരുന്നു.
കോൺഗ്രസിൽ നിന്ന് രാജിവെച്ചതായി ബർഖ ശുക്ല സിങ് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കനെതിരെയും ബർഖ ശുക്ല ആരോപണം ഉന്നയിച്ചിരുന്നു. അജയ് മാക്കൻ തന്നോടും മറ്റ് വനിത പ്രവർത്തകരോടും മോശമായി പെരുമാറി. ഇതേപ്പറ്റി രാഹുൽ ഗാന്ധിയെ പരാതി അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. പാർട്ടിയിലും പുറത്തുമുള്ള പ്രശ്നങ്ങളെ നേരിടാൻ രാഹുൽ ഗാന്ധിക്ക് വിമുഖതയാണെന്നും ബർഖ സിങ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.