അമ്മ കോവിഡ്​ ബാധിച്ച്​ മരിച്ചു; മനംനൊന്ത്​ അച്ഛനും പെൺമക്കളും ആത്മഹത്യ ചെയ്​തു

ബെംഗളൂരു: മാതാവ്​ കോവിഡ്​ ബാധിച്ച്​ മരിച്ച്​ രണ്ട്​ മാസങ്ങൾക്ക്​ ശേഷം പിതാവും രണ്ട്​ പെൺമക്കളും ആത്മഹത്യ ചെയ്​തു. സതീഷ്​ (42), മോനിഷ (14), കീർത്തി (18) എന്നിവരാണ്​ മരിച്ചത്​. ബെംഗളൂരുവിലെ അട്ടിബെലെയിലുള്ള അംബേദ്​കർ കോളനയിൽ താമസിക്കുന്നവരാണിവർ. 'കുടുംബാംഗത്തെ നഷ്ടപ്പെട്ടതിനെ തുടർന്ന് വളരെ വിഷാദത്തിലാണെന്നും മുന്നോട്ടുള്ള ജീവിതത്തോട്​ താൽപ്പര്യമില്ലെന്നും' കുറിപ്പെഴുതിവെച്ചാണ്​ മൂന്നുപേരും ജീവൻ വെടിഞ്ഞത്​.

''ചൊവ്വാഴ്ച രാത്രിയാണ് മൂവരും ജീവിതം അവസാനിപ്പിച്ചതെന്ന് സംശയിക്കുന്നു. സതീഷി​െൻറ ഭാര്യയും പെൺകുട്ടികളുടെ അമ്മയുമായ ആശ കോവിഡ് ബാധിച്ച് രണ്ട് മാസം മുമ്പ് ആശുപത്രിയിൽ വെച്ച്​ മരിച്ചിരുന്നു. ആ സംഭവം പിതാവിനെയും പെൺമക്കളെയും വിഷാദത്തിലേക്ക്​ തള്ളിവിട്ടിരുന്നുവെന്ന്​ സതീഷി​െൻറ കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്​''. -പൊലീസ്​ പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്​ റിപ്പോർട്ട്​ ചെയ്​തു. 

ബി.എസ്​.സി ആദ്യ വർഷ വിദ്യാർഥിനിയായിരുന്നു കീർത്തി. ഒമ്പതാം ക്ലാസുകാരിയായിരുന്നു മോനിഷ. ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കിയിരുന്ന സതീഷ്​ ആറ്​ മാസങ്ങൾക്ക്​ മുമ്പ്​ അതുപേക്ഷിച്ച്​ കൃഷിയിലേക്ക്​ തിരിഞ്ഞിരുന്നു.

ബുധനാഴ്ച രാവിലെ സതീഷി​െൻറ പിതാവ് അദ്ദേഹത്തെയും മക്കളെയും കാണാനെത്തിയതിന്​ ശേഷമാണ്​​ സംഭവം പുറംലോകമറിയുന്നതെന്ന്​ പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മുതൽ സതീഷ് ഫോൺ കോളുകൾക്ക് മറുപടി നൽകിയിരുന്നില്ല. വീടി​െൻറ പ്രധാന വാതിൽ തുറന്നിട്ട നിലയിലായിരുന്നു. പിതാവ് വീട്ടിനുള്ളിലേക്ക്​ കയറിയതും മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽക്കാർ ഇക്കാര്യം പൊലീസിൽ അറിയിച്ചു. അസ്വാഭാവിക മരണത്തിന് അട്ടിബെലെ പോലീസ് കേസെടുത്തിട്ടുണ്ട്​.

Tags:    
News Summary - after losing mother to Covid-19 two young girls and their father die by suicide in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.