ബെംഗളൂരു: സർക്കാർ സ്‌കൂളിലെ ശുചിമുറി വിദ്യാർഥികൾ വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്കൂളിനെതിരെ രൂക്ഷ വിമർശനവുമായി രക്ഷിതാക്കൾ. ബെംഗളൂരുവിലെ ആന്ദ്രഹള്ളി പ്രദേശത്തെ സർക്കാർ സ്‌കൂളിലാണ് സംഭവം.
രണ്ട് പ്രൈമറി ലെവൽ വിദ്യാർഥികൾ നഗ്നപാദരായി ശുചിമുറി വൃത്തിയാക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ പുറത്തുവന്നതോടെ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ ഹെഡ്മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വിഷയത്തിൽ കർശന നടപടിയെടുക്കുമന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ മൊറാർജി ദേശായ് റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് ശുചിമുറിയും മാലിന്യക്കൂമ്പാരവും വൃത്തിയാക്കിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാലിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.