Posted On
date_range Updated On
date_range വധഭീഷണിയുണ്ടെന്ന് ഉമർ ഖാലിദിെൻറ പരാതി
ന്യൂഡൽഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദ്. ഡൽഹി പൊലീസിലാണ് ഉമർ ഖാലിദ് പരാതി നൽകിയിരിക്കുന്നത്. അധോലോക നായകൻ രവിപൂജാരിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് പരാതി.
പുജാരി വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ദലിത് സ്വതന്ത്ര എം.എൽ.എയായ ജിഗ്നേഷ് മേവാനിയും പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയ വിവരം ഉമർ ഖാലിദ് ട്വിറ്ററിലുടെ അറിയിച്ചു. തനിക്ക് പൊലീസ് സംരക്ഷണം നൽകാൻ അധികാരികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016ൽ ഖാലിദിന് വധഭീഷണിയുണ്ടെന്ന് കാണിച്ച് പിതാവും പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.