ന്യൂഡൽഹി: വിവാഹ ചടങ്ങിനിടെ വധു അപ്രതീക്ഷിതമായി മരിച്ച് വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. സുരഭി എന്ന പെൺകുട്ടിയുമായുള്ള മനോജ് കുമാറിന്‍റെ വിവാഹ ചടങ്ങിന്‍റെ അവസാന ഘട്ടത്തിലാണ് വധു കുഴഞ്ഞുവീണത്.
അഗ്നിയെ വലംവെക്കുമ്പോൾ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചു. പരിശോധനയിൽ പെൺകുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടയതിനെ തുടർന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോർട്ട്.
പിന്നീട് ഇരുവീട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. സുരഭിയുടെ മൃതദേഹംഒരു മുറിയിൽ സൂക്ഷിച്ചതിനുശേഷമായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിനുശേഷമാണ് സുരഭിയുടെ അന്ത്യകർമങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.