അരുണാചലിൽ നിന്ന് ഗുജറാത്തിലേക്ക്; മറ്റൊരു യാത്രയുമായി വീണ്ടും കോൺഗ്രസ്

ന്യൂഡൽഹി: വലിയ വിജയം കണ്ട ഭാരത് ജോഡോ യാത്രക്കു ശേഷം മറ്റൊരു യാത്രക്ക് കോൺഗ്രസിന് പദ്ധതിയുണ്ടെന്ന് ജനറൽ സെക്രട്ടറി ജയ്റാം രമേഷ്. കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു(ഇന്ത്യയുടെ ​തെക്കു നിന്ന് വടക്കോട്ടേക്ക്) രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര. ഭാരതത്തിന്റെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടുള്ള യാത്രയാണ് പദ്ധതിയിടുന്നതെന്നും ജയ്റാം രമേഷ് വ്യക്തമാക്കി.

പ്രധാനമായും അരുണാചലിലെ പസിഘട്ടിൽ നിന്ന് ഗുജറാത്തിലെ പോർബന്തറിലേക്കാണ് യാത്ര. കാടുകളും നദികളും താണ്ടിയാകും യാത്ര. പദയാത്ര തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ജോഡോ യാത്രയെ പോലെ ബൃഹത്തായ ഒന്നായിരിക്കില്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജൂണിനോ നവംബറിനോ മുമ്പ് യാത്ര തുടങ്ങാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

Tags:    
News Summary - After Bharat Jodo Congress planning east-to-west yatra: Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.