ന്യൂഡൽഹി: ഇന്ത്യയിലെ അഫ്ഗാനിസ്താൻ എംബസി അടച്ചുപൂട്ടി. ഇന്ന് മുതൽ എംബസിയുടെ പ്രവർത്തനം അവസാനിക്കുമെന്ന് എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ സർക്കാറിൽ നിന്നും മതിയായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് എംബസിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അധികാരത്തിന്‍റെയും ജീവനക്കാരുടെയും പരിമിതി ഉണ്ടായിരുന്നെങ്കിലും അഫ്ഗാൻ പൗരന്മാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സാധിച്ചു.
സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള അനുകൂല നിലപാട് ഇന്ത്യൻ സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്നും എംബസി വ്യക്തമാക്കി.
2021ൽ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ച ശേഷവും ഡൽഹിയിലെ അഫ്ഗാൻ എംബസി പ്രവർത്തനം തുടരുകയായിരുന്നു. അഷ്റഫ് ഗനി സർക്കാർ നിയമിച്ച ഫരീദ് മുംദ്സയുടെ നേതൃത്വത്തിലാണ് അഫ്ഗാൻ എംബസി പ്രവർത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.