മുംബൈ: ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് ഗുജറാത്തി സീരിയൽ നടിയുടെ 14കാരൻ മകൻ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കി. പടിഞ്ഞാറൻ മുംബൈയിലെ കാണ്ടിവാലിയിലെ സീ ബ്രൂക്ക് ഫ്ലാറ്റ് സമുച്ചയത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. 57-ാം നിലയിൽനിന്നാണ് കുട്ടി ചാടിയത്.
വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന ട്യൂഷന് പോകാൻ പറഞ്ഞെങ്കിലും കുട്ടി കൂട്ടാക്കിയില്ല. ഇതേച്ചൊല്ലി അമ്മയും മകനും തമ്മിൽ തർക്കമായി. തർക്കം രൂക്ഷമാകുകയും കുട്ടി വീടിന് പുറത്തേക്ക് പോകുകയും ചെയ്തു. മകൻ ട്യൂഷന് പോയിരിക്കുമെന്നാണ് നടി കരുതിയത്. എന്നാൽ, കുറച്ചുസമയത്തിനുശേഷം ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ വന്ന് ഇവരോട് വിവരം പറയുകയായിരുന്നത്രെ.
ചോരയിൽ കുളിച്ച നിലയിലായിരുന്നു കുട്ടിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിരിക്കുകയാണ്. സംശയാസ്പദമായി മറ്റൊന്നുമില്ലെന്നും എങ്കിലും വിശദ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഗുജറാത്തി ടെലിവിഷൻ സീരിയലുകളിലെ അഭിനയത്തിലൂടെ അറിയപ്പെടുന്ന നടിയാണ് കുട്ടിയുടെ അമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.