ചെന്നൈ: കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ ഗെറ്റ് ഒൗട്ട് കാമ്പയിനുമായി തമിഴക വെട്രി കഴകം. മഹാബലിപുരത്ത് നടന്ന പാർട്ടിയുടെ ഒന്നാം വാർഷികാഘോഷ സമ്മേളനത്തിലായിരുന്നു ടി.വി.കെ നേതാവായ വിജയുടെ പ്രഖ്യാപനം.
ഡി.എം.കെ സര്‍ക്കാറിന്‍റെയും ബി.ജെ.പി സര്‍ക്കാറിന്‍റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഈ കാമ്പയ്‌നെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഇരു സര്‍ക്കാരുകളും പരാജയപ്പെട്ടെന്ന് വിജയ് ആരോപിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജയ് ആരോപിച്ചു. എല്‍.കെ.ജി- യു.കെ.ജി. കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണിതെന്നും വിജയ് പരിഹസിച്ചു.
'അവര്‍ സാമൂഹിക മാധ്യമത്തില്‍ ഹാഷ്ടാഗുകൊണ്ട് കളിക്കുകയാണ്. അവര്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്നതായി അഭിനയിക്കുന്നു, അത് നമ്മള്‍ വിശ്വസിക്കണം എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. വാട് ബ്രോ, ഇറ്റ് ഈസ് വെരി റോങ് ബ്രോ', വിജയ് പറഞ്ഞു.
തമിഴ് ഭാഷ അതിപ്രധാനമായ വികാരമാണെന്നും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും വിജയ് പറഞ്ഞു. പബ്ലിസിറ്റിക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് ഡി.എം.കെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കായി എന്ന് പറഞ്ഞു ചെയ്യുന്ന പല കാര്യങ്ങളും അവരവരുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളോട് തന്റെ പാര്‍ട്ടിയുടെ ഭാഗമാകാനും വിജയ് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണ്ട് കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നും വിജയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.