Posted On
date_range Updated On
date_range പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: ടി.എം കൃഷ്ണക്കും സിദ്ധാർഥക്കും എതിരെ എഫ്.ഐ.ആർ
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് സംഗീതജ്ഞൻ ടി.എം കൃഷ്ണ, നടൻ സിദ്ധാർഥ എന്നിവർക് കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 600 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എം.പിയായ തോൾ തിരുമാവളനും അറസ്റ്റിലായിട്ടുണ്ട്.
നിയമവിരുദ്ധമായി സംഘം ചേരൽ, പ്രക്ഷോഭം സംഘടിപ്പിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈയിൽ വ്യാഴാഴ്ച നടത്തിയ പ്രക്ഷോഭങ്ങളുടെ പേരിലാണ് നടപടി.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിൽ സിദ്ധാർഥുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും സിദ്ധാർഥ് പ്രതിഷേധം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.