ചെന്നൈ: കരൂരിൽ പ്രചാരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരണപെട്ടവരുടെ കുടുംബാംഗങ്ങളോട് വിഡിയോ കോളിൽ സംസാരിച്ച് നടനും ടി.വികെ നേതാവുമായ വിജയ്. മരണപെട്ടവരിൽ അഞ്ച് പേരുടെ കുടുംബാംഗങ്ങളുമായാണ് വിജയ് ബന്ധപ്പെട്ടത്. കുടുംബത്തെ അനുശോചനം അറിയിക്കുകയും പൂർണ പിന്തുണ അറിയിക്കുകയയും ചെയ്തു.
ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾക്ക് വേണ്ടി ഇനിയും നിലകൊള്ളുമെന്നും വിജയ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 27ന് തമിഴക വെട്രി കഴകം തലവൻ വിജയ് നയിച്ച പ്രചരണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 41പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തെത്തുടർന്ന് വിജയ് ചെന്നൈയിലേക്ക് തിരിച്ചതും ഇരകളുടെ കുടുംബാങ്ങളെ സന്ദർശിക്കാത്തതും സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. 10000 പേർക്ക് പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്ന സ്ഥലത്ത് 30,000 പേർ തടിച്ചുകൂടിയതാണ് ദുരന്തത്തിന് കാരണമായത്.
തുടർന്ന് വിജയ് ഏഴ് മണിക്കൂർ പരിപാടിക്ക് വൈകി എത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വശളാവുകയായിരുന്നു. സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായും ഭക്ഷണത്തിനും കുടിവെള്ളത്തിനും ശരിയായ ക്രമീകരണങ്ങൾ ഇല്ലാത്തതുമാണ് ദുരന്തത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദുരന്തത്തിൽ മദ്രാസ് ഹൈകോടതി പാർട്ടിയെയും വിജയിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. വിജയ്ക്ക് നേതൃപാടവമില്ലെന്നും സംഭവിച്ചത് മനുഷ്യ നിർമിത ദുരന്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തത്തിന്‍റെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കണണെന്നും കോടതി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും ഉൾപ്പെട്ടിരുന്നെങ്കിലും ടി.വി.കെ നേതാക്കൾ അപ്രത്യക്ഷരായെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പാർട്ടിക്കെതിരെ കേസെടുക്കാൻ വൈകുന്നതിൽ സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിക്കാൻ ഹൈകോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും രേഖകളും പ്രത്യേക സംഘത്തിന് കൈമാറാൻ കരൂർ പൊലീസിന് നിർദേശം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.