പെൺകുട്ടിയെ ആക്രമിച്ച​ പ്രതിയെ മർദ്ദിച്ച്​ മലം കഴിപ്പിക്കാൻ ശ്രമം

ന്യൂഡൽഹി: രാജസ്​ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ​ആക്രമിച്ച പ്രതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പ്രതിയായ യുവാവിനെ അടിക്കുകയും മലം കഴിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ്​ പറഞ്ഞു.

വ്യാഴാഴ്​ച രാ​ത്രി വീട്ടിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ വീട്ടുകാരിലൊരാൾ പിടികൂടുകയായിരുന്നു. പിന്നീട്​ ആക്രമിക്കുകയും മലം കഴിക്കാൻ നിർബന്ധിക്കുകയുമായിരു​ന്നുവെന്ന്​ ബസേരി പൊലീസ്​ സ​്​റ്റേഷനിലെ മുതിർന്ന​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

പ്രതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. അയാളെ അടിക്കുന്നതും മലം കഴിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

പ്രതിക്കെതിരെയും പ്രതിയെ ആക്രമിച്ച പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെയും പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. പെൺകുട്ടിയെ ആക്രമിച്ച യുവാവിനെയും യുവാവിനെ ആക്രമിച്ച ഏഴുപേരെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.