മക്കളെ ശ്വാസം മുട്ടിചചുകൊലപ്പെടുത്തിയ പ്രതി കോടതി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. രണ്ട് മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളിയാണ് വിചാരണക്കോടതിയുടെ അഞ്ചാം നിലയിൽ നിന്നു ചാടി മരിച്ചത്. ജയിലിൽ നിന്ന് ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ എത്തിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾമാരെ തള്ളി നീക്കി പാലക്കാട് കരിപ്പാളി സ്വദേശി ജതിൻ ആർ. കുമാർ (37) താഴേക്കു ചാടിയത്.
ഹുളിമാവ് അക്ഷയ് നഗറിൽ താമസിച്ചിരുന്ന ഇയാൾ മക്കളായ തൗഷിനിയെയും (3) ശാസ്തയെയും (ഒന്നര) തലയണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് 2020 മാർച്ചിലായിരുന്നു സംഭവം. ഇയാൾ വിഷാദരോഗത്തിനും ചികിത്സ തേടിയിരുന്നു. തമിഴ്നാട് സ്വദേശിനിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ലക്ഷ്മി ശങ്കരിയാണ് ഭാര്യ. 12ാം ക്ലാസിൽ പരാജയപ്പെട്ട ജതിൻ സോഫ്റ്റ്വെയർ എഞ്ചിനീയർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും വഴക്ക് പതിവായിരുന്നു എന്നും ലക്ഷ്മി പൊലീസിനോട് പറഞ്ഞു. ലക്ഷ്മി ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കുന്നത് ജതിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.