Posted On
date_range Updated On
date_range സിദ്ദു മൂസേവാല കൊലപാതക കേസിലെ പ്രതികൾ ജയിലിൽ കൊല്ലപ്പെട്ടു
അമൃത്സര്‍: സിദ്ദു മൂസേവാല കൊലപാതക കേസിലെ രണ്ട് പ്രതികൾ ജയിലിൽ കൊല്ലപ്പെട്ടു. പഞ്ചാബിൽ ജയിലിലുണ്ടായ സംഘർഷത്തിലാണ് കൊലപാതകം. ദുരൻ മൻദീപ് സിങ് തൂഫാൻ, മൻമോഹൻ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
തൻതാരൻ ജില്ലയിലെ ഗോവിന്ദ്വാൽ സാഹിബ് ജയിലിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം മെയ് 29നാണ് സിദ്ദു മൂസേവാലയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.