പ്രതിക്ക് അസാധാരണ ജാമ്യം: ന്യായാധിപന് സ്ഥാനം തെറിച്ചു

ചെന്നൈ: വൃക്ക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ക്ക് അസാധാരണ നീക്കത്തിലൂടെ ജാമ്യം അനുവദിച്ച ന്യായാധിപന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശത്തത്തെുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കി. തിരുവാരൂര്‍ ജില്ലാ ലോക് അദാലത്ത് ചെയര്‍മാന്‍ ആര്‍. അന്‍പുരാജിനെയാണ് പിരിച്ചുവിട്ടത്. അന്വേഷണം കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പുറത്താക്കാന്‍ മദ്രാസ് ഹൈക്കോടതി ഒരു വര്‍ഷം മുമ്പ് വിധിച്ചിരുന്നു. നടപടി ക്രമങ്ങള്‍ക്ക്ശേഷം  കഴിഞ്ഞദിവസം അന്‍പുരാജ്  ഉത്തരവ് കൈപ്പറ്റി.

ധര്‍മ്മപുരി ജില്ലാ അഡീഷണല്‍ ജഡ്ജിയായിരിക്കുമ്പോഴാണ്  വൃക്ക തട്ടിപ്പ് കേസില്‍ പെട്ട പ്രതിയെ ജാമ്യം നല്‍കി വഴിവിട്ട് സഹായിച്ചത്. ധര്‍മ്മപുരി പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ 2013ല്‍ സേലത്ത് നിന്ന് വൃക്ക തട്ടിപ്പ് അറസ്റ്റിലായ നെഫ്രോളജിസ്റ്റ ഡോ. എം.ഗണേഷനാണ് ജാമ്യം നല്‍കിയത്. പെങ്ങാരം സ്വദേശിയും രോഗിയുമായ  കതിര്‍വന് മാറ്റിവെക്കാന്‍ വൃക്ക നല്‍കാമെന്ന് പറഞ്ഞ് ഡോക്ടറും സംഘവും ഒരു ലക്ഷം രൂപ വാങ്ങി. എന്നാല്‍ ചേര്‍ച്ചയുള്ള വൃക്ക ലഭിക്കാതെ വന്നതോടെ ശസ്ത്രക്രിയ നടന്നില്ല. പകുതി പണം രോഗിക്ക് തിരികെ നല്‍കി. ഇതിനിടക്ക് മൂന്ന് മാസം കഴിഞ്ഞ് രോഗി മരണപ്പെട്ടു.

ബാക്കി പണത്തിനായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ വൃക്ക തട്ടിപ്പില്‍ ഡോക്ടര്‍ ഗണേഷന്‍ അറസ്റ്റിലായി. കീഴ്ക്കോടതി തള്ളിയ ഇയാളുടെ ജാമ്യാപേക്ഷ ധര്‍മ്മപുരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. വനങ്ങാമുദിയുടെ ബെഞ്ചിലത്തെി. ഇവര്‍ രണ്ട് ദിവസത്തെ അവധിയില്‍ പ്രവേശിച്ചതിനിടെ ക്രമം തെറ്റി കേസ് ഒരു ദിവസം മുമ്പ് പരിഗണിച്ച അഡീഷണല്‍ ജഡ്ജായിരുന്ന അന്‍പുരാജ് ഡോക്ടര്‍ക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചു.

ഒരുമാസത്തിന് ശേഷം കേസ് പരിഗണിച്ച പ്രിന്‍സിപ്പല്‍ ജഡ്ജ്, അന്‍പുരാജിന്‍െറ തീരുമാനം നിയമപരമായി തെറ്റായിരുന്നെന്ന് വിലയിരുത്തി. തുടര്‍ന്ന വിഷയം വിജിലന്‍സ് അന്വേഷിച്ച് മദ്രാസ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ജഡ്ജിയുടെ സേവനം അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഉത്തരവിട്ടത്. ചൊവ്വാഴ്ച രാവിലെ ഉത്തരവ് കൈപ്പറ്റി അന്‍പുരാജ് സര്‍വീസില്‍ പുറത്തായി.

Tags:    
News Summary - accuse get bail; highcourt terminated judge from the post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.