മടിക്കേരിയിൽ വാഹനാപകടം; മൂന്നു മരണം

മംഗളൂരു: മടിക്കേരിക്കടുത്ത കുശാല്‍ നഗറില്‍ ബൊലേറോ മരത്തിലിടിച്ച് മൂന്ന്​ യുവാക്കള്‍ മരിച്ചു. നന്ദീഷ്,ചേതന്‍,ചന്ദു എന്നിവരാണ് അര്‍ധരാത്രി 1.30ഓടെ അപകടത്തില്‍പ്പെട്ടത്. കെ.ജി കൊപ്പലുവില്‍ നിന്ന് മൈസൂറുവിലേക്കുള്ള യാത്രാസംഘത്തില്‍  ആറുപേരാണ് ഉണ്ടായിരുന്നത്.

ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ മൈസൂറുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുശാല്‍ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

 

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.