ഗൂഡല്ലൂർ: ദേവാലക്കടുത്ത് നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡിൽ നിന്ന് പുറത്തേക്ക് തെന്നി. താഴ്ചയിലുള്ള വീടുകൾക്കു മീതെ മറിയാതെ തങ്ങിനിന്നത് മൂലം വൻ അപകടം ഒഴിവായി. നാടുകാണി-പന്തല്ലൂർ-വൈത്തിരി അന്തർസംസ്ഥാന പാതയിൽ നീർമട്ടം ഭാഗത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം.
കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് ഇന്ധനം കൊണ്ടു പോയ ലോറി തിരിച്ചു വരവെ നാടുകാണിയിൽ നിന്ന് വഴി മാറി പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. റോഡ് മാറിയത് അറിഞ്ഞ് വീണ്ടും നാടുകാണി - വഴിക്കടവ് വഴി പോകാൻ തിരിച്ചു വരവെയാണ് നീർമട്ടത്ത് നിയന്ത്രണം വിട്ട ലോറി സൈഡിലെ ബാരിേക്കഡ് തകർത്ത് താഴേക്ക് ഇറങ്ങിയത്. പൈപ്പ്ലൈനിലും ബാരിക്കേഡും തടഞ്ഞു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകട സ്ഥലത്തുള്ള രണ്ട് വീട്ടിലും ആൾ താമസം ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെ രണ്ട് മണ്ണുമാന്തിയും ക്രെയ്നും ഉപയോഗിച്ചാണ് ലോറി തിരിച്ചു കയറ്റിയത്. ലോറി നീക്കാൻ സമയമെടുത്തതിനാൽ ഇതുവഴിയുള്ള ഗതാഗതo തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.