എ.ബി.വി.പി ആക്രമണത്തിനിരയായ പ്രഫസറുടെ പരിക്ക് ഗുരുതരം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളജില്‍ എ.ബി.വി.പിയുടെ ആക്രമണത്തിനിരയായ പ്രഫസറുടെ പരിക്ക് ഗുരുതരം. ഇംഗ്ളീഷ് വിഭാഗം  പ്രഫസര്‍ പ്രശാന്ത് ചക്രവര്‍ത്തിയാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനത്തിനിരയായി  നോയ്ഡ  ഫോര്‍ട്ടിസ്  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 

അദ്ദേഹത്തിന്‍െറ കിഡ്നിക്ക് തകരാര്‍ സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രാംജാസ് കോളജ് സംഘടിപ്പിച്ച സെമിനാറില്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളെ ക്ഷണിച്ചതിനെതിരെ എ.ബി.വി.പി ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ ബുധനാഴ്ച  അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍  നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം മര്‍ദനത്തിനിരയായത്. 

ഫാഷിസത്തിനെതിരെ മുദ്രാവാക്യം വിളിച്ച് ഒത്തുകൂടിയവര്‍ക്കുനേരെ പാഞ്ഞടുത്ത എ.ബി.വി.പി പ്രവര്‍ത്തകര്‍ ഹോക്കി സ്റ്റിക്കുകള്‍കൊണ്ട് അടിക്കുകയും കല്ളേറ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാര്‍ ചിതറിയോടുന്നതിനിടയിലാണ് അധ്യാപകനെ വളഞ്ഞിട്ട് മര്‍ദിച്ചത്. ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് അധ്യാപകനെ ശ്വാസംമുട്ടിച്ചു. ഇതിനിടയില്‍ നിലത്തു വീണപ്പോള്‍ അഞ്ചിലധികം പേര്‍ ചേര്‍ന്ന് നെഞ്ചിലും അടിവയറ്റിലും ചവിട്ടി. 10 മിനിറ്റോളം മര്‍ദനം തുടര്‍ന്നു.

ഈ സമയം സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. സഹായം അഭ്യര്‍ഥിച്ചിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ളെന്ന് അധ്യാപകന്‍ പറഞ്ഞു. ഫാഷിസത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധത്തില്‍  പങ്കെടുത്തത്. അധ്യാപകനാണെന്ന പരിഗണനപോലും അവര്‍ നല്‍കിയില്ല. സമീപത്തുണ്ടായിരുന്ന പെണ്‍കുട്ടികളെയും  ക്രൂരമായി മര്‍ദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

 എ.ബി.വി.പി പ്രവര്‍ത്തകരുടെ ഭീഷണി ഇപ്പോഴും തുടരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. എ.ബി.വി.പി ആക്രമണം ഭയന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ നിരവധി പരിപാടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയത്. അതേസമയം, രാംജാസിലെ അധ്യാപകരും വിദ്യാര്‍ഥികളും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് കാണിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  

Tags:    
News Summary - ABVP attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.