Posted On
date_range Updated On
date_range ലശ്കർ കമാൻഡർ അബു ഇസ്മാഇൗൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: അമർനാഥ് യാത്രികരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽപ്രവർത്തിച്ചതെന്ന് കരുതുന്ന ലശ്കർ കമാൻഡർ അബു ഇസ്മാഇൗൽ കൊല്ലപ്പെട്ടു. കശ്മീരിലെ നൗഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
അമർനാഥ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലശ്കർ കമാൻഡർ അബു ഇസ്മാൗൽ കൊല്ലപ്പെട്ടു. സുരക്ഷ സേനയെ സംബന്ധിച്ചടുത്തോളം ഇത് വലിയ വിജയമാണെന്ന് കശ്മീർ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ലശ്കർ തീവ്രവാദികൾ അമർനാഥ് യാത്രികരുമായി പോയ ബസിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.