അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമം; അഞ്ച് പേർ അറസ്റ്റിൽ

കൊൽക്കത്ത: സോണാർപൂരിൽ ടി.എം.സി പ്രലർത്തകന്‍റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ ആക്രമിച്ച കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിന്നും ശേഖരിച്ച വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രാത്രിയിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച പശ്ചിമ ബംഗാളിലെ സോണാർപൂരിൽ ടി.എം.സി പ്രവർത്തകന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണ് എംപി അഭിഷേക് ബാനർജിയെ അക്രമി സംഘം മർദ്ദിച്ചത്. വോട്ടെടുപ്പിന് ശേഷം ബി.ജെ.പി പ്രവർത്തകരുടെ അക്രമത്തിന് ഇരയായ പ്രവർത്തകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ പോയതായിരുന്നു അഭിഷേക്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിഷേക് ഇപ്പോൾ വീട്ടിലേക്ക് മാറിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത അഞ്ച് പേരെയും ബരുയിപൂരിലെ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Abhishek Banerjee assault: 5 arrested, 2 detained in Sonarpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.