ന്യൂഡൽഹി: കൈവിട്ട തീക്കളിയായി വളർന്ന ഇന്ത്യ-പാക് സംഘർഷത്തിൽ കേന്ദ്രബിന്ദുവായി വ ്യോമസേന പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ. യുദ്ധസമാനമായ സാഹചര്യങ്ങളിൽ അ യവുവരുത്തുന്നതിൽ ലോകരാജ്യങ്ങളുടെ സമ്മർദത്തിനൊപ്പം അഭിനന്ദനും വലിയ പങ്കുണ് ട്.
പോർവിമാനങ്ങളുടെ ഇരമ്പലിനിടയിൽ കടന്നുവന്ന മനുഷ്യമുഖമാണ് അഭിനന്ദൻ. സൈ നിക ദൗത്യത്തിനിടയിൽ വിമാനം തകർന്ന് പാരച്യൂട്ടിൽ രക്ഷപ്പെെട്ടങ്കിലും പാകിസ്താെൻറ കസ്റ്റഡിയിലായതോടെ, ഇന്ത്യ-പാക് സംഘർഷത്തിെൻറ മുഖവും ശ്രദ്ധയും അഭിനന്ദനിലേക്ക് കേന്ദ്രീകരിച്ചു. ഒരർഥത്തിൽ, സമാധാന വാഹകൻ. മർദനമേറ്റിട്ടും, ശത്രുരാജ്യത്തിെൻറ പിടിയിലായിട്ടും മനോധൈര്യം കൈവിടാതെ പെരുമാറി അഭിനന്ദൻ താരമായി മാറുകയും ചെയ്തു.
എതിരാളിയുടെ പിടിയിലായ അഭിനന്ദനെ മോചിപ്പിച്ചെടുക്കുക കേന്ദ്രസർക്കാറിെൻറ പ്രധാന ഉത്തരവാദിത്തമായി. അതിനുശേഷം മറ്റു കാര്യങ്ങൾ എന്നതിൽ ഇന്ത്യ എത്തിനിന്നപ്പോൾ, സുരക്ഷിതമായി വിട്ടയച്ച് സംഘർഷം ലഘൂകരിക്കാനുള്ള നടപടികളിലേക്കു കടക്കാൻ പാകിസ്താനു മേൽ സമ്മർദമേറി.
അഭിനന്ദനിൽ കേന്ദ്രീകരിച്ചു നിൽക്കുകയാണ് ഇന്ത്യയും പാകിസ്താനും. ജനീവ ഉടമ്പടി വ്യവസ്ഥകളുടെ ഭാഗം മാത്രമാണ് മോചനമെന്നും, സമാധാന സന്ദേശമായി കാണുന്നില്ലെന്നും വ്യോമസേന ഉപമേധാവി പറഞ്ഞിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര സമ്മർദങ്ങൾ ഇന്ത്യക്കും കണക്കിലെടുക്കാതിരിക്കാൻ കഴിയില്ല.
പാകിസ്താനിലെ ഭീകര താവളങ്ങൾ ഇല്ലാതാക്കണമെന്ന് വാദിക്കുന്ന ഇന്ത്യ, ജയ്ശെ മുഹമ്മദ് നേതാവ് മസ്ഉൗദ് അസ്ഹറിനെതിരായ നടപടിയിലേക്ക് നയതന്ത്ര സമ്മർദം മുറുക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ നീക്കം ഉൗർജിതമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു നടപടിയിലൂടെ ഇന്ത്യയുടെ രോഷം അടക്കാൻ കഴിയുമെന്നാണ് മറ്റു രാജ്യങ്ങളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.