മമതക്കു മരണമണി: അഭിജിത്ത് ഗംഗോപാധ്യായ് വീണ്ടും വിവാദത്തിൽ

കൊൽക്കത്ത: കൊൽക്കത്ത ഹൈകോടതി ജഡ്ജിപദവി രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന അഭിജിത്ത് ഗംഗോപാധ്യായിയു​ടെ, മമത ബാനർജിക്കെതിരായ പ്രസ്താവന വിവാദത്തിൽ. പശ്ചിമ ബംഗാളിലെ തംലൂക് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി നേതാവുകൂടിയായ അഭിജിത്ത് കഴിഞ്ഞദിവസം നടത്തിയ പ്രസംഗ വിഡിയോയിൽ ‘മമതയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു’​വെന്നുതുടങ്ങുന്ന പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്.

അഭിജിത്തിന്റെ പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെയും ബി.ജെ.പിയുടെയും അസഹിഷ്ണുത വ്യക്തമായെന്ന് തൃണമൂൽ നേതാവും മന്ത്രിയുമായ ശശി പഞ്ജ പറഞ്ഞു. നേരത്തേ, ഗോദ്സെയെ അനുകൂലിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചത് കോൺഗ്രസ് വിമർശനങ്ങൾക്കിടവരുത്തിയിരുന്നു. 

Tags:    
News Summary - Abhijit Gangopadhyay's Comment on Mamata Triggers Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.