അഭിജിത് ബാനർജി ഇടത് ചായ്​വുള്ളയാൾ; ജനം തള്ളിക്കളഞ്ഞതാണെന്നും പീയുഷ് ഗോയൽ

ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി ഇടതുപക്ഷ ചിന്താഗതിയോട് ആഭിമുഖ്യമുള്ള യാളാണെന്നും അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തെ ജനം തള്ളിക്കളഞ്ഞതാണെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യൻ സാ മ്പത്തിക രംഗം തകർച്ചയുടെ വക്കിലാണെന്ന അഭിജിത് ബാനർജിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.

കോൺഗ്രസ് വിഭാവനം ചെയ്ത ന്യായ് പദ്ധതിയെ അഭിജിത് ബാനർജി പിന്തുണച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം ഇത് തള്ളിക്കളഞ്ഞു -ഗോയൽ പറഞ്ഞു.

അഭിജിത് ബാനർജിയുടെ ആശയങ്ങളോട് യോജിക്കുന്നില്ല. എന്നാലും, ഇന്ത്യക്കാരന് നൊബേൽ സമ്മാനം കിട്ടിയെന്നതിൽ അഭിമാനമുണ്ട്. അദ്ദേഹത്തിന്‍റെ ആശയങ്ങളെ സ്വീകരിക്കേണ്ട ആവശ്യം ഇന്ത്യക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്നും പീയുഷ് ഗോയൽ പറഞ്ഞു.

Tags:    
News Summary - Abhijit Banerjee Left-leaning, backed Congress’ NYAY that people rejected: Piyush Goyal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.