ന്യൂഡൽഹി: 1996ലെ സോനിപത് ബോംബ് സ്ഫോടനക്കേസുകളിൽ ലഷ്കർ ഇ ത്വയ്യിബ ഭീകരൻ അബ്ദുൾ കരീം തുണ്ടക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടാതെ 50,000 രൂപ പിഴയും തുണ്ട ഒടുക്കണം. ഇന്നലെ തുണ്ടയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരുന്നു.
1996 ൽ സോനിപതിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ 15 പേർക്കു പരുക്കേറ്റിരുന്നു. സിനിമാ തിയേറ്ററിലും മിഠായിക്കടയിലുമായാണ് സ്ഫോടനങ്ങൾ നടന്നത്. 2013 ഓഗസ്റ്റ് 16 ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ബൻബാസയിൽ നിന്നാണ് തുണ്ടയെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.